ആധുനിക കൃഷിരീതികളും ഗവേഷണ ഫലങ്ങളും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിയണം: ഉമ്മന്‍ചാണ്ടി
ആധുനിക കൃഷിരീതികളും ഗവേഷണ ഫലങ്ങളും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിയണം: ഉമ്മന്‍ചാണ്ടി
Friday, August 1, 2014 11:50 PM IST
തിരുവനന്തപുരം: ആധുനിക കൃഷിരീതികളും ഗവേഷണ ഫലങ്ങളും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ കൂടിയ സംസ്ഥാന കാര്‍ഷിക വികസന സമിതിയുടെ പ്രഥമയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

റബര്‍കൃഷിയില്‍ മാത്രമാണു സംസ്ഥാനത്തിന് അഭിമാനകരമായ മാറ്റം ഉണ്ടാക്കാനായത്. മറ്റു കൃഷികളില്‍ അതേപോലുള്ള നേട്ടം ഉണ്ടാക്കാനായില്ല. കൃഷി എങ്ങനെ ആദായകരമാക്കാമെന്നും കൃഷിയെ ആശ്രയിച്ച് ഒരു കുടുംബത്തിന് എങ്ങനെ കഴിയാനാകുമെന്നതുമാണ് പ്രധാന വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാകണമെന്നും ജൈവരീതിയില്‍ പച്ചക്കറി ഉത്പാദിപ്പിക്കണമെന്നും മന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.

ക്ഷീരകര്‍ഷകരെ ഈമേഖലയില്‍ പിടിച്ചുനിര്‍ത്താനാണു മൂന്നുവര്‍ഷത്തിനിടയില്‍ ഒരു ലിറ്റര്‍ പാലിന് 13 രൂപ കൂട്ടിയതെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.