മനസമ്മതവേദിയില്‍ പ്രായത്തെചൊല്ലി തര്‍ക്കം; കൈയാങ്കളി
Friday, August 1, 2014 11:55 PM IST
കുറവിലങ്ങാട്: മനസമ്മതവേദിയില്‍ വരന്റെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. എറണാകുളം ജില്ലക്കാരനായ പ്രതിശ്രുത വരന്‍ ഇടവക ദേവാലയത്തില്‍നിന്നുള്ള കുറിയുമായി മനസമ്മതത്തിനെത്തിയപ്പോഴാണു യഥാര്‍ഥ പ്രായം വധുവിന്റെ വീട്ടുകാര്‍ക്കു മനസിലായത്. ഇടവക യില്‍നിന്നുള്ള കുറിയില്‍ തിരുത്തു കണ്ട വധുവിന്റെ ബന്ധുക്കള്‍ ഇതു സംബ ന്ധിച്ചു ചോദിച്ചപ്പോഴാണു കള്ളിവെളിച്ചത്തായത്.

41 വയസുള്ള യുവാവ് മുപ്പതിനടുത്തു വയസെന്നു പറഞ്ഞാണു വിവാഹം ഉറപ്പിച്ചത്. കല്യാണക്കുറി കണ്ടു പെണ്‍വീട്ടുകാരുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ മനസമ്മതം നടത്താതെ ഇരുകൂട്ടരും പിരിഞ്ഞു. മനസമ്മതത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകള്‍ നല്‍കുന്നതില്‍ ധാരണയുണ്ടാക്കിയെന്നും പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.