നിസംഗത വെടിഞ്ഞു സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുക: ബിഷപ് ഡോ. കരിയില്‍
നിസംഗത വെടിഞ്ഞു സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുക: ബിഷപ് ഡോ. കരിയില്‍
Friday, August 1, 2014 11:57 PM IST
കൊച്ചി: സമൂഹത്തിലും കുടുംബങ്ങളിലും രൂപപ്പെടുന്ന പ്രശ്നങ്ങളോടു നിസംഗത പുലര്‍ത്താതെ, വിവേകത്തോടെ പ്രതികരിക്കാനും പരിഹാരം കാണാനും കത്തോലിക്കാ വനിതകള്‍ തയാറാകണമെന്ന് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. കെസിബിസി വനിതാ കമ്മീഷന്റെ അര്‍ധവാര്‍ഷിക ഏകദിന സെമിനാര്‍ പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഐശ്വര്യവും ബുദ്ധിയുമുള്ളവരാണു വനിതകള്‍. അവര്‍ തങ്ങളുടെ ഇടം കണ്െടത്തി പ്രവര്‍ത്തിക്കാതിരുന്നാല്‍ സാമൂഹിക ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി പ്രഫ. ഡോ. താരാ ജോണ്‍സ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസ് കോട്ടയില്‍, വനിതാ കമ്മീഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ ഇലവത്തിങ്കല്‍ കൂനന്‍, സിന്‍സി പാറേല്‍, മാഗി മേനാംപറമ്പില്‍, ജോയിന്റ് സെക്രട്ടറിമാരായ ഡോ.ജിബി ഗീവര്‍ഗീസ്, സിസ്റര്‍ ജോസ് മരിയ, എന്നിവര്‍ പ്രസംഗിച്ചു. നവസമൂഹനിര്‍മിതിയില്‍ ക്രൈസ്തവ വനിതകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ലിഡാ ജേക്കബ് ക്ളാസ് നയിച്ചു. മദ്യം ഉപയോഗിക്കുന്നതുവഴി കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകുന്ന ദുഃഖദുരിതങ്ങള്‍ കണക്കിലെടുത്തുകൊണ്ട്് അടച്ച ബാറുകള്‍ ഒരു കാരണവശാലും തുറന്നു പ്രവര്‍ത്തിക്കാന്‍ ഇടയാകരുതെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.