പ്രൊവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്കു യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍
Friday, August 1, 2014 12:10 AM IST
തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ വരിക്കാര്‍ക്കും യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ (യു.എ.എന്‍) അനുവദിച്ചു. പല സ്ഥാപനങ്ങളിലായി ജോലി ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കു തങ്ങളുടെ മുന്‍ സര്‍വീസുകള്‍ ഇപ്പോഴത്തെ സര്‍വീസുമായി അനായാസം ബന്ധിപ്പിക്കാന്‍ യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ വഴി സാധിക്കും. യുഎഎന്‍ ലഭിച്ചുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് പിഎഫ് ട്രാന്‍സ്ഫര്‍ ഓണ്‍ലൈനായി നടത്താം.

അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ട തൊഴിലുടമകള്‍ നിര്‍ബന്ധമായും തങ്ങളുടെ സ്ഥാപനത്തിലെ പിഎഫ് വരിക്കാര്‍ക്ക് യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ ഇപിഎഫ്ഒ വെബ് സൈറ്റ് ംംം.ലുളശിറശമ.ഴ്ീ.ശി അല്ലെങ്കില്‍ ംംം.ലുളശിറശമ.രീാ ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു നല്‍കണം. തൊഴിലുടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ പിഎഫ് വരിക്കാരുടെ കെവൈസി (നോ യുവര്‍ കസ്റമര്‍) വിവരങ്ങള്‍ ശേഖരിക്കുകയും യുഎഎന്‍ പോര്‍ട്ടല്‍ വഴി അവരുടെ ആധാര്‍ നമ്പര്‍, എന്‍പിആര്‍, പാന്‍, ബാങ്ക് അക്കൌണ്ട് നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ഇലക്ഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്നുമായി ബന്ധിപ്പിക്കുകയും ചെയ്യണം.


തൊഴിലാളികള്‍ക്ക് നേരിട്ടും ഇപിഎഫ്ഒ വെബ് സൈറ്റിലുള്ള മെമ്പര്‍ പോര്‍ട്ടല്‍ വഴി തങ്ങളുടെ കെവൈസി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.

അതുസംബന്ധിച്ച എല്ലാ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഹെല്‍പ്ലൈന്‍ നമ്പര്‍ 1800-118005 (ടോള്‍ ഫ്രീ) അല്ലെങ്കില്‍ 0471-2449545.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.