പ്ളസ് വണ്‍ രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് ഇന്ന്
Friday, August 1, 2014 12:11 AM IST
തിരുവനന്തപുരം: ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റിലെ നോണ്‍ ജോയിനിംഗ് വേക്കന്‍സിയില്‍ സപ്ളിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരുടെ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുളള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് ഇന്നു രാവിലെ 10 ന് പ്രസിദ്ധപ്പെടുത്തും. സപ്ളിമെന്ററി അലോട്ട്മെന്റ് റിസല്‍ട്ട് അഡ്മിഷന്‍ വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴ്ീ.ശി ലെ ടൌുുഹലാലിമ്യൃേ ഞലൌഹ എന്ന ലിങ്കിലൂടെ പരിശോധിക്കാം.

അലോട്ട്മെന്റ് ലഭിക്കുന്നവര്‍ പ്രസ്തുത ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്മെന്റ് സ്ളിപ്പുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നാലിന് വൈകുന്നേരം നാലിനു മുമ്പായി സ്ഥിരപ്രവേശനം നേടണം. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് തുടര്‍ നടക്കുന്ന സപ്ളിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കുന്നതിനുളള തുടര്‍ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.