ഭാഗ്യക്കുറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി; രബീന്ദ്രകുമാര്‍ അഗര്‍വാള്‍ പുതിയ ഡയറക്ടര്‍
Friday, August 1, 2014 10:38 PM IST
തിരുവനന്തപുരം: ഭാഗ്യക്കുറി ഡയറക്ടര്‍ എം. നന്ദകുമാറിനെ തത്സ്ഥാനത്തുനിന്നു മാറ്റി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണു പുതിയ ഭാഗ്യക്കുറി ഡയറക്ടര്‍. കോളജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന നന്ദകുമാര്‍ ലോട്ടറി വകുപ്പിന്റെ അധിക ചുമതലകൂടി വഹിച്ചുവരികയായിരുന്നു.

നന്ദകുമാറിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന് അന്യസംസ്ഥാന ഭാഗ്യക്കുറി സംബന്ധിച്ച സുപ്രീംകോടതിവിധിയുമായി ബന്ധമില്ലെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറായി നിയമിച്ചതിനെത്തുടര്‍ന്ന് ജോലിഭാരം കാരണം ഭാഗ്യക്കുറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു നന്ദകുമാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവധി കഴിഞ്ഞെത്തിയ മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളിനു ഭാഗ്യക്കുറി ഡയറക്ടറുടെ ചുമതല നല്കാന്‍ തീരുമാ നിച്ചതെന്നു ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.