പ്ളസ്ടു സ്കൂള്‍: അഞ്ചിനു കളക്ടറേറ്റ് മാര്‍ച്ച്
Friday, August 1, 2014 12:14 AM IST
തിരുവനന്തപുരം: പ്ളസ് ടു സ്കൂളുകളും കോഴ്സുകളും അനുവദിച്ചതില്‍ ഉണ്ടായിട്ടുള്ള അഴിമതിയെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ അഞ്ചിനു കളക്ടറേറ്റുകളിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയാണു പ്ളസ് ടു സ്കൂളുകളും കോഴ്സുകളും അനുവദിക്കുന്ന കാര്യത്തിലും കാണിച്ചിരിക്കുന്നതെന്നു വിശ്വന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.