ബിനാലെ: വര്‍ഷം ഓരോ കോടി നല്‍കാന്‍ ദുബായി വ്യവസായി
Wednesday, August 20, 2014 11:58 PM IST
കൊച്ചി: രണ്ടാം പതിപ്പിനൊരുങ്ങുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്കു സുസ്ഥിര സാമ്പത്തിക സഹായത്തിനു തുടക്കമിട്ടു ദുബായിയിലെ വ്യവസായിയായ മലയാളി രംഗത്തെത്തി. ദുബായി ആസ്ഥാനമായ ഐഎഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ടി.വി. നാരായണന്‍കുട്ടിയാണു ഡിസംബര്‍ 12ന് തുടങ്ങുന്ന രാജ്യാന്തര കലാമാമാങ്കത്തിന് എല്ലാ വര്‍ഷവും ഓരോ കോടി രൂപ വീതം സംഭാവന നല്‍കുന്നത്.

ബാങ്കിംഗ്, ഷിപ്പിംഗ് മേഖലകളിലായി 33 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഇദ്ദേഹം ബിനാലെയുടെ ദീര്‍ഘകാല രക്ഷാധികാരിയായിരിക്കും. കൂടുതലാളുകള്‍ ഇനിയും ബിനാലെയുടെ നടത്തിപ്പിന് സഹായവുമായി എത്തുമെന്നാണ് കൊച്ചി ബിനാലെ ഫൌണ്േടഷന്‍ പ്രതീക്ഷിക്കുന്നത്. വിദേശത്തുനിന്നും മറ്റുമുള്ള ദീര്‍ഘകാല സഹായം സ്ഥിരമായി ലഭിച്ചാല്‍ അതു ഭാവി ബിനാലെകള്‍ക്ക് ഏറെ ഗുണം ചെയ്യും. സമൂഹത്തിന്റെ നന്മയ്ക്കുതകും വിധത്തില്‍ സാമൂഹ്യമൂല്യങ്ങളും സംസ്കാരവും കൈമാറ്റം ചെയ്യപ്പെടുന്ന വേദിയായി ബിനാലെ മാറുന്നതിനാലാണ് ഇതിനെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ താന്‍ തയാറായതെന്നു നാരായണന്‍കുട്ടി പറഞ്ഞു.


ശിഥിലമാകാന്‍ തുടങ്ങിയിട്ടുള്ള അത്തരം മൂല്യങ്ങളെ സംരക്ഷിക്കാന്‍ കലയ്ക്കു മാത്രമേ കഴിയുകയുള്ളൂവെന്ന്, പുതിയ രക്ഷാധികാരിക്കു സ്വാഗതമര്‍പ്പിച്ചു ബിനാലെ ഫൌണ്േടഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യപതിപ്പിലൂടെ ലോകമെമ്പാടും പ്രശസ്തമായ ബിനാലെയ്ക്കു വേണ്ടി അക്ഷീണം യത്നിച്ച ബോസ് കൃഷ്ണമാചാരിയെയും റിയാസ് കോമുവിനെയും നാരായണന്‍കുട്ടി അഭിനന്ദിച്ചു.

ബിനാലെയ്ക്ക് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്െടന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച പ്രഫ. കെ.വി. തോമസ് എംപി ചൂണ്ടിക്കാട്ടി. പി. രാജീവ് എംപി, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, മുന്‍ മേയര്‍ കെ.ജെ. സോഹന്‍, കൊച്ചി ബിനാലെ ഫൌണ്േടഷന്‍ മുഖ്യഉപദേശകന്‍ ഉദയ് ബാലകൃഷ്ണന്‍, പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമു എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.