പാടശേഖരം നികത്തിയുള്ള ഫ്ളാറ്റ് നിര്‍മാണം ഹൈക്കോടതി തടഞ്ഞു
പാടശേഖരം നികത്തിയുള്ള ഫ്ളാറ്റ് നിര്‍മാണം  ഹൈക്കോടതി തടഞ്ഞു
Wednesday, August 20, 2014 12:03 AM IST
കൊച്ചി: തൃശൂര്‍ കുറ്റൂര്‍ വില്ലേജിലെ കോലഴി ഗ്രാമപഞ്ചായത്തില്‍ 19 ഏക്കര്‍ പാടശേഖരം നികത്തി ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ശോഭാ ഡെവലപ്പേഴ്സിന്റെ ശോഭാ സിറ്റി പദ്ധതിക്കായി നിയമവിരുദ്ധമായാണു പാടശേഖരം നികത്തുന്നതെന്നും സ്റോപ്പ് മെമ്മോ നല്‍കിയിട്ടും നടപടികള്‍ തുടരുകയാണെന്നും ഹര്‍ജിക്കാരിയായ ജില്ലാ പഞ്ചായത്ത് അംഗം വിദ്യാസംഗീത് ഇന്നലെ ഹര്‍ജി പരിഗണിക്കവേ കോടതിയെ അറിയിച്ച സാഹചര്യത്തിലാണു പാടശേഖരം നികത്തുന്നതു നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.


അനധികൃതമായി നിലം നികത്താന്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്തു എന്നാരോപിച്ചു ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി അടുത്ത മാസം രണ്ടിനു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.