ലാന്‍ഡ് റവന്യു സ്റാഫ് അസോ.സമ്മേളനം കോട്ടയത്ത്
Wednesday, August 20, 2014 12:09 AM IST
കോട്ടയം: ലാന്‍ഡ് റവന്യൂ സ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍ 24 വരെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. നാളെ രാവിലെ പത്തിനു സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രവീന്ദ്രന്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു സെക്രട്ടേറിയറ്റ് യോഗം. 22നു രാവിലെ 10.30നു കളക്ടറേറ്റ് ജംഗ്ഷനില്‍നിന്ന് പ്രകടനം. 11.30നു പ്രതിനിധി സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യം. 23ന് രാവിലെ പത്തിന് റവന്യൂ വകുപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ പ്രസ്ക്ളബ് സെക്രട്ടറി ഷാലു മാത്യുവിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. 11.30ന് സമ്മേളനം മന്ത്രി കെ.സി. ജോസഫും സെമിനാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വൈകുന്നേരം 4.30നു സാംസ്കാരിക സമ്മേളനം ജോസ് കെ. മാണി എംപിയും ഉദ്ഘാടനം ചെയ്യും.


24ന് രാവിലെ രാവിലെ 11നു നടക്കുന്ന സെമിനാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും ഉച്ചകഴിഞ്ഞു രണ്ടിനു സമാപനസമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.കെ. കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.കെ. ബൈജു, ജില്ലാ സെക്രട്ടറി എ.എസ്. മുഹമദ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.