ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 2000 രൂപ പിഴ
Wednesday, August 20, 2014 12:09 AM IST
പാലാ: വിവരാവകാശ നിയമപ്രകാരം കീഴ്ജീവനക്കാരന്‍ നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാതിരുന്ന സ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 2000 രൂപ പിഴ. പാലാ റവന്യൂ റിക്കവറി ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുള്‍ റസാക്കിനാണ് സ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം. എന്‍. ഗുണവര്‍ധന്‍ പിഴ വിധിച്ചത്.

ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന ചക്കാമ്പുഴ മുഞ്ഞനാട്ട് ജോബി ഫ്രാന്‍സിസ് സ്വന്തം നിലയില്‍ നല്‍കിയ അപേക്ഷയ്ക്ക് ഈ ഓഫീസില്‍ ജോലി ചെയ്യുന്നയാളിന് ഓഫീസിലെ രേഖകള്‍ നല്‍കാനാവില്ലെന്നാണു ഡപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ മറുപടി. ജോബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തുകയും പിഴ ശിക്ഷിക്കുകയു മായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.