എംജി വിസി നിയമനം: സേര്‍ച്ച് കമ്മിറ്റി യോഗം 29ന്
Wednesday, August 20, 2014 12:11 AM IST
തിരുവനന്തപുരം: എംജി സര്‍വകലാശാലയ്ക്കു പുതിയ വൈസ് ചാന്‍സലറെ കണ്െടത്താനുള്ള സേര്‍ച്ച് കമ്മിറ്റി യോഗം 29 ന് നടക്കും. ആദ്യ സേര്‍ച്ച് കമ്മിറ്റിയില്‍ തന്നെ പുതിയ വിസിയെ കണ്െടത്താന്‍ സാധിക്കുമെന്നാണ് സൂചന. ബാംഗളൂര്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബലറാം, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന്‍, ബെന്നിബഹനാന്‍ എംഎല്‍എ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.


കേരളാ കോണ്‍ഗ്രസ് -എമ്മിന്റെ പ്രതിനിധിയാകും വൈസ് ചാന്‍സലറെന്ന് ഉറപ്പായി. പാര്‍ട്ടി നിര്‍ദേശിക്കുന്ന ആള്‍ക്ക് യുജിസി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യത ഉണ്ടായിരിക്കണമെന്ന കര്‍ശന നിലപാടാണ് പാര്‍ട്ടി ചെയര്‍മാനുള്ളത്. കഴിഞ്ഞ തവണ ഉണ്ടായതുപോലെ പിന്നീട് ആരോപണങ്ങള്‍ക്ക് ഇടയാവാന്‍ കാരണമാകരുതെന്നും നിര്‍ബന്ധമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.