സപ്ളൈകോ ജീവനക്കാരുടെ പണിമുടക്ക് ഇന്നു മുതല്‍
സപ്ളൈകോ ജീവനക്കാരുടെ  പണിമുടക്ക് ഇന്നു മുതല്‍
Wednesday, August 20, 2014 12:12 AM IST
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്ളൈകോ ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. സപ്ളൈകോ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയാണു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സപ്ളൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്സിഡി തുക അനുവദിക്കുക, സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത പ്രമോഷനുകള്‍ നടപ്പിലാക്കുക, താത്കാലിക പാര്‍ക്കിംഗ് ജീവനക്കാര്‍ക്കു മിനിമം വേജസ് നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക.്


മന്ത്രിയും ലേബര്‍ കമ്മീഷനും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടുപോകുന്നതെന്നു സംയുക്ത സമരസമിതി കണ്‍വീനര്‍ എന്‍.എ. മണി, വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍. വിജയകുമാര്‍, ടി.കെ. സുകു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.