കൃഷിഭവനുകളിലൂടെ സംഭരണവും വില്പനയും: മന്ത്രി മോഹനന്‍
കൃഷിഭവനുകളിലൂടെ സംഭരണവും വില്പനയും:  മന്ത്രി മോഹനന്‍
Wednesday, August 20, 2014 12:12 AM IST
കോഴിക്കോട്: കൃഷിഭവനുകളിലൂടെ പച്ചക്കറിയും കാര്‍ഷിക ഉത്പന്നങ്ങളും സംഭരിക്കുകയും വില്‍ക്കുകയും ചെയ്യുമെന്നു കൃഷി മന്ത്രി കെ.പി മോഹനന്‍. കേരളത്തിനാവശ്യമായ കാര്‍ഷിക വിഭവങ്ങള്‍ കേരളത്തില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കും വിധത്തില്‍ കാര്‍ഷിക മേഖല ഉയരണം. ഇതിനായി ജനുവരി മുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന 500 കൃഷിഭവനുകള്‍ മുഖേന വിള സംഭരണത്തിനും വില്‍പ്പനയ്ക്കുമുള്ള പദ്ധതികള്‍ രൂപീകരിക്കും. കര്‍ഷകദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കര്‍ഷക ദിനത്തില്‍ നല്കിയ അവാര്‍ഡുകളുടെ തുക അടുത്ത വര്‍ഷം ഇരട്ടിയാക്കും. അടുത്ത വര്‍ഷത്തെ കര്‍ഷക ദിനാഘോഷം കണ്ണൂരില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.