ലോറിയും കാറും കൂട്ടിയിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലോറിയും കാറും കൂട്ടിയിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Wednesday, August 20, 2014 12:14 AM IST
അമ്പലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ച് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ആറാട്ടുപുഴ അഴീക്കല്‍ മേടയില്‍ വീട്ടില്‍ വിനോദിന്റെ മകന്‍ ദൈവിക് ആണു മരിച്ചത്.

അപകടത്തില്‍ വിനോദിനും (30) ഭാര്യ മഞ്ജുവിനും പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിനു ദേശീയപാതയില്‍ പുന്തലയിലായിരുന്നു അപകടം. ആലപ്പുഴയില്‍ ഒരു വിവാഹസത്കാരത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു കാറില്‍ മടങ്ങുകയായിരുന്നു വിനോദും കുടുംബവും.

പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ കുഞ്ഞ് മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.