നിയമസഭാ സമിതി തെളിവെടുപ്പു മാറ്റി
Wednesday, August 20, 2014 12:17 AM IST
കൊച്ചി: കേരള വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കാനുള്ള 2013ലെ ബില്ലിനെക്കുറിച്ച് ആഭ്യന്തര കാര്യങ്ങള്‍ സംബന്ധിച്ച പതിന്നാലാം വിഷയനിര്‍ണയ സമിതി നാളെ എറണാകുളത്തു നടത്താനിരുന്ന തെളിവെടുപ്പു യോഗം മാറ്റിയതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനുള്ള പുതുക്കിയ തീയതി പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.