ഇന്നു സംസ്ഥാന വ്യാപകമായി കടകളടച്ചു പ്രതിഷേധം
Wednesday, August 20, 2014 11:51 PM IST
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും.

ഹര്‍ത്താലിനെ ധാര്‍മികമായി പിന്തുണച്ചുകൊണ്ടുതന്നെ ഹോട്ടലുകളും റസ്ററന്റുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. പ്രാദേശികമായി തീരുമാനമെടുക്കാന്‍ ഹോട്ടലുകള്‍ക്ക് അവകാശമുണ്െടന്നും അവര്‍ അറിയിച്ചു. ഉത്സവകാലങ്ങളില്‍ കടകളില്‍ പരിശോധന ഇല്ലെന്നിരിക്കെ കടകളില്‍ കയറി അനാവശ്യപരിശോധന നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.