യന്ത്രത്തകരാര്‍ മൂലം വിമാനം തിരിച്ചിറക്കി
യന്ത്രത്തകരാര്‍ മൂലം വിമാനം തിരിച്ചിറക്കി
Wednesday, August 20, 2014 11:51 PM IST
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദുബായ് യാത്രാവിമാനം ഐഎസ് 539 തിരിച്ചിറക്കി. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 195 പേരുണ്ടായിരുന്നു.

രാത്രി 7.52നു പറന്നുയര്‍ന്ന വിമാനം അന്തരീക്ഷ ഊഷ്മാവില്‍ വ്യതിയാനം വന്ന ഘട്ടത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ തകരാറു കണ്ടതിനെത്തുടര്‍ന്നു വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തയാറാവുകയായിരുന്നു. എന്നാല്‍, ഇന്ധനം കൂടുതലായതിനാല്‍ ഏകദേശം രണ്ടര മണിക്കൂര്‍ ആകാശത്തു പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞ ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. യാത്രക്കാരെ ല്ലാം സുരക്ഷിതരാണ്.വൈകുന്നേരം നാലരയ്ക്കു പുറപ്പെടേണ്ട വിമാനം തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് അതു പരിഹരിച്ചായിരുന്നു പുറപ്പെട്ടത്. യാത്രക്കാരെ ഇന്നു രാവിലെ 4.30 നു മറ്റൊരു വിമാന ത്തില്‍ കയറ്റിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.