വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍പ്രായം 58 ആക്കും
വൈദ്യുതി ബോര്‍ഡില്‍   പെന്‍ഷന്‍പ്രായം 58 ആക്കും
Thursday, August 21, 2014 12:24 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കമ്പനിവത്കരണ നടപടികള്‍ പൂര്‍ത്തിയായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കും. പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നടപടികള്‍ കെഎസ്ഇബി ലിമിറ്റഡ് ആസ്ഥാനത്തു പൂര്‍ത്തിയായി വരുന്നു. വൈകാതെ ഫയല്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തും.

വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി 56 ആണു നിലവിലെ വിരമിക്കല്‍ പ്രായം. പെന്‍ഷന്‍പ്രായം കൂട്ടണമെന്നു ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു വരികയാണ്.


വൈദ്യുതി രംഗത്തെ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള പവര്‍ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണു വ്യക്തമായ എഗ്രിമെന്റ് നിലവില്‍ ഇല്ലെങ്കില്‍ പെന്‍ഷന്‍ പ്രായം 58 ആണെന്നാണു നിയമമെന്നു മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുമെന്നു ജീവനക്കാര്‍ ആരും ധരിക്കേണ്െടന്നും മന്ത്രി ഓര്‍മിപ്പിച്ചു. പെന്‍ഷന്‍പ്രായം സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ പരിഗണനയ്ക്കു വരുമെന്നു കെഎസ്ഇബി ലിമിറ്റഡ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.