ദേശീയപതാകയെയും ദേശീയഗാനത്തെയും ഫേസ്ബുക്കിലൂടെ അവഹേളിച്ച ബിരുദ വിദ്യാര്‍ഥി അറസ്റില്‍
ദേശീയപതാകയെയും ദേശീയഗാനത്തെയും ഫേസ്ബുക്കിലൂടെ അവഹേളിച്ച  ബിരുദ വിദ്യാര്‍ഥി അറസ്റില്‍
Thursday, August 21, 2014 12:24 AM IST
തിരുവനന്തപുരം: ദേശീയപതാകയെയും ദേശീയ ഗാനത്തെയും ദേശീയതയെയും ഫേസ്ബുക്കിലൂടെ അവഹേളിച്ചതിനു ബിരുദ വിദ്യാര്‍ഥിയെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. കമറുദീന്റെ നേതൃത്വത്തില്‍ അറസ്റ് ചെയ്തു. കഴിഞ്ഞ സ്വാതന്ത്യ്രദിനത്തില്‍ ഫേ സ്ബു ക്കില്‍ ദേശീയ പതാകയെ അവഹേളിച്ചുകൊണ്ടുള്ള പോസ്റര്‍ പോസ്റ് ചെയ്തതിനാണു തിരുവനന്തപുരം പേരൂര്‍ക്കട പത്മവിലാസം ലെയിന്‍ ബിസ്മിയില്‍ സല്‍മാ(25)നെ അറസ്റ് ചെയ്തത്. കൂടാതെ സല്‍മാനും കൂട്ടാളികളും 18നു തിരുവനന്തപുരം നിള തിയേറ്ററില്‍ സിനിമയ്ക്കു മുമ്പ് ദേശീയ ഗാനം പ്രദര്‍ശിപ്പിച്ച സമയം ദേശീയ ഗാനത്തെ അവഹേളിക്കു ന്ന തരത്തില്‍ ഇരിപ്പിടത്തില്‍ ത്തന്നെ ഇരിക്കുകയും കൂവി വിളിക്കുകയും ചെയ്ത കുറ്റത്തിലും പങ്കാളിയാണ്. ഈ സമയം തിയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരുന്നവര്‍ ഇവരുമായി ഇതിനെപ്പറ്റി എതിര്‍ത്തു സംസാരിച്ചിരുന്നു. അവരില്‍ ചിലരാണു പോലീസില്‍ പരാതി നല്കിയത്. പരാതിയില്‍ ഫേസ് ബുക്കിലെ കാര്യവും പരാമര്‍ശിച്ചിരുന്നു.


പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശാനുസരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതി യെ കണ്െടത്തിയത്. പ്ര തി ഫേസ് ബുക്കിനുവേണ്ടി ഉപയോഗിച്ച കംപ്യൂട്ടറും പോലീസ് തെളിവിലേക്കായി കണ്െടടുത്തു. കൂടാതെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫേസ്ബുക്ക് ഷെയര്‍ ചെയ്തവരെയും മറ്റുമുള്ള സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്.

ദേശീയ പതാകയെയും സ്വാതന്ത്യ്രദിനത്തെയും വളരെ മോശമായി പ്രചരിപ്പിക്കാന്‍ വീട്ടിലുണ്ടായിരുന്ന ഇന്റര്‍നെറ്റ് കണക്ഷനാണു വിദ്യാര്‍ഥി ഉപയോഗിച്ചത്. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. കമറുദീന്‍, എസ്ഐമാരായ കെ.വി. രമണന്‍, വി.ആര്‍. അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, രജു, ഹരികുമാര്‍, ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണു പ്രതിയെ അറസ്റ് ചെയ്തത്. ഫോര്‍ട്ട് അസിസ്റന്റ് കമ്മീഷണര്‍ ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.