നൂറോളം ബാറുകളില്‍ പരിശോധന പൂര്‍ത്തിയായി
നൂറോളം ബാറുകളില്‍ പരിശോധന പൂര്‍ത്തിയായി
Thursday, August 21, 2014 12:26 AM IST
തിരുവനന്തപുരം: നൂറോളം ബാറുകളില്‍ രണ്ടാംദിനത്തില്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയായി. തലസ്ഥാന ജില്ലയിലെ പൂട്ടിക്കിടക്കുന്ന ഒന്‍പതു ബാറുകളും പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ 86 ബാറുകളില്‍ 48 എണ്ണം നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ ഒന്‍പതെണ്ണത്തിലാണ് ഇന്നലെ പരിശോധന പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം മൂന്നു ബാറുകളിലായിരുന്നു പരിശോധന.


ടു സ്റാര്‍ നിലവാരമെങ്കിലും ഉണ്േടായെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലാണു പരിശോധന. മൂന്നു എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വീതമുള്ള രണ്ടു സംഘമാണ് എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നത്. ഇന്നു മുതല്‍ കൂടുതല്‍ ബാറുകളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.