എസ്പിസി യൂണിറ്റിന് അഞ്ചുലക്ഷം നിക്ഷേപം
Thursday, August 21, 2014 12:27 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: സ്റുഡന്റ് പോലീസ് കേഡറ്റിന്റെ പുതിയ യൂണിറ്റ് സ്കൂളുകളില്‍ അനുവദിക്കുന്നതിന് അഞ്ചു ലക്ഷം രൂപ നിക്ഷേപം വേണമെന്നു നിര്‍ദേശം. എസ്പിസിയുടെ ചുമതലയുള്ള ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണു പുതിയ തീരുമാനം. ആദ്യം രണ്ടരലക്ഷം രൂപ നിക്ഷേപം ആവശ്യപ്പെട്ടിരുന്നതു അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്നു പുതിയതായി യൂണിറ്റ് ആവശ്യപ്പെട്ട പല എയ്ഡഡ് സ്കൂളുകളും പണത്തിനായി പരക്കം പായുകയാണ്.

കഴിഞ്ഞ 12നു വൈകുന്നേരം നാലിനു മുമ്പായി പണം ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പല സ്കൂളുകളും പണം അടയ്ക്കാതിരുന്നതിനെത്തുടര്‍ന്നു തീയതി നീട്ടിവയ്ക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ അച്ചടക്കവും പൌരബോധവും വളര്‍ത്തുന്നതിനു വിദ്യാഭ്യാസ, ആഭ്യന്തരവകുപ്പ് സംയുക്തസംരംഭമായാണു എസ്പിസിക്കു തുടക്കം കുറിച്ചത്. എസ്പിസിയുടെ പൂര്‍ണചെലവുകള്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വഹിക്കുകയായിരുന്നു.

സംസ്ഥാനത്ത് 377 സ്കൂളുകളിലാണു എസ്പിസി യൂണിറ്റുള്ളത്. എന്നാല്‍ ഇത്തവണ പുതിയ യൂണിറ്റ് അനുവദിക്കുന്നതിന് അഞ്ചു ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ മുന്‍കൂറായി നിക്ഷേപിക്കണമെന്നാണു എസ്പിസി ഉപദേശക സമിതിയുടെ നിബന്ധന. 2014 ജൂലൈ 15നു ചേര്‍ന്ന സംസ്ഥാനതല ഉപദേശക സമിതി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണു നിക്ഷേപം ആവശ്യപ്പെടുന്നത്. എസ്പിസിയുടെ രണ്ടു വര്‍ഷത്തെ സുഗമമായ നടത്തിപ്പിനു കുറഞ്ഞത് അഞ്ചു ലക്ഷം രൂപ വേണമെന്നും ഇതു സ്കൂള്‍തന്നെ വഹിക്കണമെന്നുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.


സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സ്കൂള്‍ ഹെഡ്മാസ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ പേരില്‍ സംയുക്തമായി ഒരു ദേശസാല്‍കൃത ബാങ്കില്‍ മുന്‍കൂറായി പണം നിക്ഷേപിക്കണമെന്നും സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. കേഡറ്റുകള്‍ക്ക് യൂണിഫോം, ഭക്ഷണം, മറ്റ് അനുബന്ധസൌകര്യങ്ങള്‍ എന്നിവ സ്കൂള്‍ അധികൃതര്‍ നല്കണമെന്നും നിര്‍ദേശമുണ്ട്. എസ്പിഎസിന്റെ വിവിധ ക്യാമ്പുകള്‍, ട്രെയിനിംഗ് പ്രോഗ്രാമുകള്‍, യോഗങ്ങള്‍ എന്നിവയ്ക്കു വരുന്ന ചെലവുകള്‍ വിദ്യാര്‍ഥികള്‍ സ്വന്തമായോ സ്കൂളുകളോ വഹിക്കണമെന്നും നിര്‍ദേശമുണ്ട്. അധ്യയന വര്‍ഷം തീരുന്നതിനു മുമ്പുതന്നെ യൂണിറ്റ് പിരിച്ചുവിടുമെന്നും പറയുന്നു.

പണം ബാങ്കില്‍ നിക്ഷേപിച്ചെന്നു കാണിച്ചു സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ സത്യവാങ്മൂലം നല്കിയാല്‍ മാത്രമേ യൂണിറ്റ് അനുവദിക്കുകയുള്ളുവെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. ആദ്യം രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പല സ്കൂളുകളും സത്യവാങ്മൂലം നല്കിയതാണ്. ഇതിനുശേഷമാണു അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത്. എട്ടാംക്ളാസില്‍ പഠിക്കുന്ന 40-44 വിദ്യാര്‍ഥികള്‍ ഉണ്െടങ്കില്‍ മാത്രമേ എസ്പിസി യൂണിറ്റ് അനുവദിക്കുകയുള്ളുവെന്നും നിര്‍ബന്ധനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.