ബാര്‍: കക്ഷി ചേരാനില്ലെന്നു യൂത്ത് കോണ്‍ഗ്രസ്
Thursday, August 21, 2014 12:30 AM IST
തൃശൂര്‍: കോണ്‍ഗ്രസിലെ ബാര്‍തര്‍ക്കത്തില്‍ കക്ഷി ചേരാനില്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ട ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമുണ്ട്. ചിലരുടെ അഭിപ്രായങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുന്നതാണു പ്രശ്നം. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന നിലപാടുതന്നെയാണു യൂത്ത് കോണ്‍ഗ്രസിന്. എന്നാല്‍, സര്‍ക്കാരിനു കാര്യങ്ങള്‍ ആലോചിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനത്തിനു കിട്ടിയ നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന സുധീരന്റെ നിലപാടിനോടു യോജിക്കുന്നുണ്േടായെന്ന ചോദ്യത്തിന്, പ്രായോഗികതയും ധാര്‍മികതയും കൂട്ടിയുള്ള തീരുമാനമാകും സര്‍ക്കാരില്‍നിന്ന് ഉണ്ടാവുകയെന്നു കരുതുന്നതായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്ന മദ്യചര്‍ച്ച ഇപ്പോഴും തുടരുകയാണ്. അടിയന്തരമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും ഡീന്‍ ആവശ്യ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.