ആംഗന്‍വാടി ജീവനക്കാര്‍ ധര്‍ണ നടത്തി
ആംഗന്‍വാടി ജീവനക്കാര്‍ ധര്‍ണ നടത്തി
Thursday, August 21, 2014 12:30 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ആംഗന്‍വാടി ജീവനക്കാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. വിരമിച്ച ആംഗന്‍വാടി ജീവനക്കാര്‍ക്ക് 2,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ഒരു മാസത്തെ വേതനം ഉത്സവബത്ത നല്‍കുക, സ്ഥലംമാറ്റം അനുവദിക്കുക, മിനിമം വേതനം പതിനായിരം രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ആംഗന്‍വാടി സ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമിതി ധര്‍ണ നടത്തിയത്. ചെയര്‍മാന്‍ കെ.എസ്. രമേഷ് ബാബു അധ്യക്ഷതവഹിച്ചു. ജമീല പ്രകാശം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.