വയനാട്ടിലെ ഭവനവായ്പാ പാക്കേജ് കാലാവധി നീട്ടി
Thursday, August 21, 2014 12:35 AM IST
തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍നിന്നുള്ള ഭവനവായ്പയുടെ പിഴപ്പലിശ ഒഴിവാക്കി കുടിശിക അടയ്ക്കാന്‍ വയനാട് ജില്ലയ്ക്ക് അനുവദിച്ച ഒറ്റത്തവണ പാക്കേജിന്റെ കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയും പ്രളയക്കെടുതിയും പരിഗണിച്ചു മുന്‍ സര്‍ക്കാരാണ് പാക്കേജ് പ്രഖ്യാപിച്ചത്. പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി മുതലും പലിശയും അടച്ചു വായ്പ തീര്‍ക്കാനുള്ള പാക്കേജ് ആയിരുന്നു ഇത്. ഇതിന്റെ കാലാവധി 2011 ജൂണ്‍ 30ന് അവസാനിച്ചിരുന്നു.


കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.