ഉപസമിതിക്കു നോട്ടീസ്: മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം
ഉപസമിതിക്കു നോട്ടീസ്: മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം
Thursday, August 21, 2014 12:36 AM IST
തിരുവനന്തപുരം: പ്ളസ് ടു വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം.

മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് അയയ്ക്കുന്നതു മന്ത്രിസഭയ്ക്കു നോട്ടീസ് അയയ്ക്കുന്നതിനു തുല്യമാണെന്നു ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മന്ത്രിസഭാ ഉപസമിതി വ്യവസ്ഥാപിതമായ ഒരു സംവിധാനമല്ല. ഓഫീസോ സ്റാഫോ ഒന്നുമുള്ള ഒരു സംവിധാനമല്ല. ഉപസമിതിക്ക് എങ്ങനെ നോട്ടീസ് അയയ്ക്കാന്‍ സാധിക്കുമെന്നും ചോദ്യമുയര്‍ന്നു.ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഇക്കാര്യവും പരാമര്‍ശിക്കണമെന്നു തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.