സമ്പൂര്‍ണ മദ്യനിരോധനം: വ്യക്തമായ അഭിപ്രായമുണ്െടന്നു മന്ത്രി ആര്യാടന്‍
സമ്പൂര്‍ണ മദ്യനിരോധനം: വ്യക്തമായ അഭിപ്രായമുണ്െടന്നു മന്ത്രി ആര്യാടന്‍
Thursday, August 21, 2014 12:36 AM IST
തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനം സംബന്ധിച്ചു തനിക്കും വ്യക്തമായ അഭിപ്രായമുണ്െടന്നും ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ പറയുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തു സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അഭിപ്രായം പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി ഫോറത്തില്‍ പറയും.

അതേസമയം, വൈദ്യുതി നിരക്കിനു സബ്സിഡി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നു മന്ത്രി അറിയിച്ചു. ധനമന്ത്രി ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ച നടത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.