ജേക്കബ് ജോബ് തൃശൂര്‍ കമ്മീഷണര്‍, വി. സുരേഷ്കുമാര്‍ കൊല്ലത്ത്
ജേക്കബ് ജോബ്  തൃശൂര്‍ കമ്മീഷണര്‍, വി. സുരേഷ്കുമാര്‍ കൊല്ലത്ത്
Thursday, August 21, 2014 12:36 AM IST
തിരുവനന്തപുരം: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി ജേക്കബ് ജോബിനെ നിയമിച്ചു. ഐപിഎസ് ലഭിച്ച ഇദ്ദേഹത്തിന് ഇതുവരെ നിയമനം നല്‍കിയിരുന്നില്ല. തൃശൂര്‍ കമ്മീഷണറായിരുന്ന പി. പ്രകാശിനു തത്കാലം പകരം നിയമനം നല്‍കിയിട്ടില്ല. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി വി. സുരേഷ് കുമാറിനെ നിയമിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന ദേബേഷ് കുമാര്‍ ബെഹ്റയെ പോലീസ് ആസ്ഥാനത്തെ പൊതുജന പരാതിവിഭാഗം എഐജിയായി മാറ്റി നിയമിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ചുമതല ദേബേഷ് കുമാര്‍ ബെഹ്റയ്ക്കായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.