പത്തു കിലോ കഞ്ചാവു പിടികൂടി
പത്തു കിലോ  കഞ്ചാവു പിടികൂടി
Thursday, August 21, 2014 12:39 AM IST
ആലുവ: പ്ളാസ്റിക് കവറില്‍ നിറച്ച പത്തു കി ലോ കഞ്ചാവ് ടാക്സി കാറില്‍നിന്ന് ആലുവ പോലീസ് പിടികൂടി. എറണാകുളം റൂറല്‍ ജി ല്ലാ പോലീസ് മേധാവി സതീഷ് ബിനോയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആലുവ-പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് റൂട്ടില്‍ ചൂണ്ടി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണു സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കഞ്ചാവു കണ്െടത്തിയത്.

ഇടുക്കി ഇഞ്ചപ്പതാല്‍ വലിയവാഴയില്‍ വിനു (26), ഇടുക്കി കൊന്നത്തടി മുതിരപുഴ ഇടപറമ്പ് വീട്ടില്‍ സനൂപ് (20), ഇടുക്കി മണിയാറന്‍കുടി ആലാട്ടുവീട്ടില്‍ ഓമന (48) എന്നിവരെ അറസ്റ് ചെയ്തു. കാര്‍ ഉടമ വിനുവാണു വാഹനം ഓടിച്ചിരുന്നത്.

പ്രതികളെ ആലുവ പോലീസ് ചോദ്യം ചെയ്തുവരുന്നു. ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ ഫൈസലും സംഘവുമാണു പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.