വിദ്യാഭ്യാസ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്
വിദ്യാഭ്യാസ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്
Thursday, August 21, 2014 12:40 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി. വേണുഗോപാല്‍, ഫാ. ഏബ്രഹാം ജോസഫ്, ഡോ.കെ. ഹരിപ്രസാദ്, നന്ദനന്‍ വലിയപറമ്പില്‍, എം.വി. ചെറിയാന്‍, കെ.ജെ.ജോസഫ്, മിനി കെ. ഫിലിപ്പ്, എന്‍.ആര്‍. മോഹന്‍കുമാര്‍, കെ.ജെ. ഷീല, പ്രഫ. എന്‍.ജി. മേരി, എസ്. രാഘവന്‍, മേരി തോമസ്, എന്‍. വിനോദ്കുമാര്‍, മേരി ഏബ്രഹാം, ജി.ആര്‍. സുഭാഷ്, സികെ. ശിവദാസന്‍, ഇ.വി. പ്രകാശ്, ഡി. ഹരികൃഷ്ണന്‍, സിസിലി ഏലിയാസ്, ബിനുബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.


വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടുംബങ്ങളെ കടക്കെണിയില്‍നിന്നു രക്ഷിക്കുക, ഡോ.എസ്. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിക്കു നിവേദനവും സമര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.