ശകുന്തള വധം: പ്രതികളെ കുറ്റ്യാടിയിലെത്തിച്ചു തെളിവെടുത്തു
ശകുന്തള വധം: പ്രതികളെ കുറ്റ്യാടിയിലെത്തിച്ചു തെളിവെടുത്തു
Thursday, August 21, 2014 12:41 AM IST
കൊണ്േടാട്ടി: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ അറസ്റിലായ ദമ്പതികളെ കുറ്റ്യാടിയിലെത്തിച്ച് തെളിവെടുപ്പു നടത്തി.

പുളിക്കല്‍ ശകുന്തള വധക്കേസിലെ പ്രതികളായ ക്ഷേത്രപൂജാരി ദുര്‍ഗാപ്രസാദ്, ഭാര്യ അശ്വതി എന്നിവരെ ശകുന്തളയെ കൊലപ്പെടുത്തിയ ദുര്‍ഗാപ്രസാദിന്റെ ആള്‍താമസമില്ലാത്ത കുറ്റ്യാടിയിലെ തറവാട് വീട്, മൃതദേഹം തളളിയ കുറ്റ്യാടി പുഴയോരം, ശകുന്തളയുടെ കുടയും മൊബൈല്‍ ഫോണും വലിച്ചെറിഞ്ഞ കുറ്റ്യാടിപാലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി.


ഇന്നലെ ഉച്ചകഴിഞ്ഞാണ് അന്വേഷണസംഘം പ്രതികളുമായി ഇവിടെയെത്തിയത്. ശകുന്തളയുടെ വധവും തുടര്‍ന്നുള്ള പ്രവൃത്തികളും ദുര്‍ഗാപ്രസാദ് അന്വേഷണസംഘത്തിനു മുന്‍പില്‍ വിവരിച്ചു. ദുര്‍ഗാപ്രസാദിന്റെ കുറ്റ്യാടി മുള്ളന്‍കുന്നിലെ ആള്‍താമസമില്ലാത്ത തറവാട്ടുവീട്ടില്‍ വച്ചാണു ശകുന്തളയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.