കേജീസ് ജ്വല്ലറി നാലാമത് ഷോറൂം തൊടുപുഴയില്‍
കേജീസ് ജ്വല്ലറി നാലാമത് ഷോറൂം തൊടുപുഴയില്‍
Thursday, August 21, 2014 12:42 AM IST
കട്ടപ്പന: ഇടുക്കി ജില്ലയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കേജീസ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഇന്ന് തൊടുപുഴയില്‍ ആരംഭിക്കും. ജില്ലയിലെ നാലാമത്തെ ഷോറൂമാണ് ഇന്ന് രാവിലെ 10.30-നു തൊടുപുഴ ധന്വന്തരി ജംഗ്ഷനിലെ കേജീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

മന്ത്രി പി.ജെ. ജോസഫ്, ജോയ്സ് ജോര്‍ജ് എംപി, കെവിവിഇഎസ് ജില്ലാപ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ്, സിനിമ - ടിവി താരങ്ങളായ അമല പോള്‍, ഭാമ, ജൂവല്‍ എന്നിവര്‍ പങ്കെടുക്കും. നാലുനിലകളിലായാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.


ഉദ്ഘാടനവേളയില്‍ തത്സമയ നറുക്കെടുപ്പിലൂടെ അഞ്ചുപവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സാജന്‍ ജോര്‍ജ് അറിയിച്ചു. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലാണ് കേജീസ് ഗ്രൂപ്പിന്റെ മറ്റ് ഷോറൂമുകള്‍ ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.