മുഴുവന്‍ സമയ മാജിക് കലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ്
Thursday, August 21, 2014 12:47 AM IST
തൃശൂര്‍: കേരള സംഗീതനാടക അക്കാഡമി മുഴുവന്‍ സമയ മാജിക് കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. 10നും 70നും ഇടയ്ക്കു പ്രായമുള്ളവരും ഇപ്പോള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം. മറ്റു സ്ഥാപനങ്ങളില്‍നിന്നു ശമ്പളം കൈപ്പറ്റുന്ന വ്യക്തികള്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത അപേക്ഷ പൂരിപ്പിച്ചു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ/അക്കാഡമി അംഗീകാരമുള്ള സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ ശിപാര്‍ശ, വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംഗീതനാടക അക്കാഡമി, തൃശൂര്‍-20 എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ 30നുമുമ്പ് അയയ്ക്കണം. അപേക്ഷയുടെ മാതൃക ംംം.സലൃ മഹമമിെഴലലവേമിമമേസമമസമറലാശ.രീാ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.