മാര്‍ ഈവാനിയോസ് കോളജില്‍ സിവില്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം 23 ന്
Thursday, August 21, 2014 12:47 AM IST
പാലാ: സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ഓഫ് കാമ്പസ് സെന്ററിന്റെ ഉദ്ഘാടനം 23നു രാവിലെ 11 നു കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും.

ഡിജിപി ഡോ. അലക്സാണ്ടര്‍ പി. ജേക്കബ്, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജിജി തോമസ്, സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഇന്‍സ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍, ഡോ. ഉണ്ണിക്കൃഷ്ണ കര്‍ത്താ, ജിതിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിക്കും.ഡോ. അലക്സാണ്ടര്‍ പി. ജേക്കബ് ആദ്യദിനത്തിലെ ക്ളാസ് നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.