ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് വിശ്വദീപം അവാര്‍ഡ്
ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് വിശ്വദീപം അവാര്‍ഡ്
Thursday, August 21, 2014 12:48 AM IST
കോട്ടയം: മികച്ച ജീവിതമൂല്യമുള്ള കൃതികള്‍ക്ക് പുത്തന്‍കാവ് മാത്തന്‍ തരകന്‍ ട്രസ്റ് നല്‍കിവരുന്ന വിശ്വദീപം അവാര്‍ഡിന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഗലിലേയന്റെ ഇതിഹാസം അര്‍ഹമായി. പതിനായിരം രൂപയും പ്രശസ്തിപത്രവും 27ന് വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണി സമ്മാനിക്കും.

ട്രസ്റ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ അധ്യക്ഷത വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മാത്തന്‍തരകന്‍ സ്മാരക പ്രഭാഷണം നടത്തും.


സാഹിത്യവിമര്‍ശകനും വിദ്യാഭ്യാസചിന്തകനും ചരിത്രകാരനുമായ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഗലിലേയന്റെ ഇതിഹാസം ഉദാത്തമായ ദാര്‍ശനികഭാവവും ലാവണ്യാനുഭൂതിയും പകരുന്ന കൃതിയാണെന്ന് ട്രസ്റ് യോഗം വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.