നടപ്പാക്കിയതു യുഡിഎഫ് മാനിഫെസ്റോ: മന്ത്രി കെ.സി. ജോസഫ്
നടപ്പാക്കിയതു യുഡിഎഫ് മാനിഫെസ്റോ: മന്ത്രി കെ.സി. ജോസഫ്
Friday, August 22, 2014 12:28 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപ്പാക്കുന്നതു യുഡിഎഫ് മാനിഫെസ്റോയെന്നു മന്ത്രി കെ.സി.ജോസഫ്. ആ മാനിഫെസ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി ശക്തമായി യുഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ടുപോകും. കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സര്‍ക്കാരിനുണ്ട്. മദ്യനയത്തിനുള്ള ക്രെഡിറ്റ് ആര്‍ക്കു വണമെങ്കിലും കൊടുക്കാം.

കേരളത്തില്‍ എ.കെ. ആന്റണി തുടങ്ങിവച്ച ചാരായ നിരോധനം മുതല്‍ കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളടെ തുടക്കമാണ് ഈ തീരുമാനം. യുഡിഎഫ് കൈക്കൊണ്ട തീരുമാനം തീര്‍ച്ചയായും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. കേരളത്തിലെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ മദ്യരഹിത നിലപാട് സ്വീകരിച്ചതു യുഡിഎഫ് ഗവണ്‍മെന്റാണെന്നു മനസിലാക്കാം.


കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ബിവറേജസ് ഡിപ്പോകളില്ല. മദ്യവിരുദ്ധ കാമ്പയിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിന്റെ പൂര്‍ത്തീകരണമാണ് പുതിയ തീരുമാനം. വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റാകുന്നതിനു മുമ്പാണു പുതിയ ബിവറേജസ് ഡിപ്പോ വേണ്െടന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.