യുഡിഎഫ് തീരുമാനം വിപ്ളവകരമെന്നു ഫാ. തൈത്തോട്ടം
Friday, August 22, 2014 12:29 AM IST
തലശേരി: അടച്ചിട്ട ബാറുകള്‍ തുറക്കേണ്ടതില്ലെന്നും ഘട്ടംഘട്ടമായി കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കുമെന്നുമുള്ള യുഡിഎഫ് പ്രഖ്യാപനം വിപ്ളവകരമായ തീരുമാനമാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം. പ്രഖ്യാപനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ്. പാവപ്പെട്ട ജനലക്ഷങ്ങളുടെ വിജയമായി യുഡിഎഫിന്റെ തീരുമാനത്തെ ചരിത്രം രേഖപ്പെടുത്തും. മദ്യത്തിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്ന ലക്ഷക്കണക്കിനു സ്ത്രീകള്‍ക്കു ദുരിതവും കണ്ണീരുമില്ലാത്ത നല്ലനാളുകളാണു വരാന്‍ പോകുന്നത്. ലഹരി നിമിത്തമുണ്ടാകുന്ന സ്ത്രീപീഡനം, വിവാഹമോചനം, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തികപ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം മദ്യനിരോധനം പരിഹാരമാകും. ഇളംതലമുറയെ ലഹരിയുടെ കരാളഹസ്തത്തില്‍നിന്നു രക്ഷപ്പെടുത്താനും രാഷ്ട്രപുനര്‍നിര്‍മാണത്തിന് ഉതകുന്ന രീതിയില്‍ ഭാവിപൌരന്മാരെ വാര്‍ത്തെടുക്കാനും മദ്യനിരോധനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.