മദ്യ നിരോധന സമിതി സമരം പിന്‍വലിച്ചു
Friday, August 22, 2014 12:31 AM IST
തിരുവനന്തപുരം: മദ്യക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മദ്യനിരോധന സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ 55 ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചതായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റും ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞുകൃഷ്ണനും അറിയിച്ചു.

സംസ്ഥാനത്തു മദ്യകച്ചവടം തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും യുഡിഎഫ് നേതൃത്വവും പ്രഖ്യാപിച്ച സാഹചര്യത്തിലാണു 55 ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചത്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.