ദേശീയ സെമിനാറിനു വടവാതൂര്‍ സെമിനാരിയില്‍ തിരിതെളിഞ്ഞു
ദേശീയ സെമിനാറിനു വടവാതൂര്‍ സെമിനാരിയില്‍ തിരിതെളിഞ്ഞു
Friday, August 22, 2014 12:31 AM IST
കോട്ടയ: വിവാഹവും കുടുംബവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പൌരസ്ത്യവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വടവാതൂര്‍ സെമിനാരിയില്‍ പഠനശിബിരത്തിനു തുടക്കമായി. ഇന്നലെ രാവിലെ നടന്ന സമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാനും തിരുവല്ല അതിരൂപത സഹായമെത്രാനുമായ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.

കുടുംബബന്ധങ്ങളെ തകര്‍ ക്കുന്ന അനേകം വെല്ലുവിളികള്‍ക്കു നടുവില്‍ ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ ഒരു സംസ്കാരം വളര്‍ ത്തണമെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂര്‍ പൌരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. വിന്‍സന്റ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. റവ. ഡോ. സ്കറിയ കന്യാകോണില്‍, റവ. ഡോ. ആന്റോ ചേരാന്തുരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അനുരഞ്ജന കൂദാശയെക്കുറിച്ച് റവ. ഡോ. ഡൊമിനിക് വെച്ചൂര്‍ എഴുതിയ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്നു നടന്ന സെഷനുകളില്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, റവ. ഡോ. ജോസഫ് കോട്ടയില്‍, ഡോ. ഏബ്രാഹാം ജോസഫ്, റവ. ഡോ. തോമസ് തറയില്‍ എന്നിവര്‍ മുഖ്യപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നാലു പാരലല്‍ സെഷനുകളിലായി എട്ടു ലഘുപ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. മാതൃകാപരമായ ജീവിതത്തിലൂടെ സമൂഹത്തിനു വഴിവിളക്കാകുന്ന ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.


ലൈംഗികത, വിവാഹം, കുടു ംബം എന്നിവ സംബന്ധിച്ച ശരിയായ പ്രബോധനങ്ങള്‍ സമൂഹജീവിതത്തിന്റെ എല്ലാതലങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത സെമിനാറിലുടനീളം പ്രകടിപ്പിക്കപ്പെട്ടു.

വൈദികവിദ്യാര്‍ഥികളടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അഞ്ഞൂറിലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഇന്ന് ഉച്ചയോടെ പഠനശിബിരം അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.