കേജീസ് ജ്വല്ലറിയുടെ തൊടുപുഴ ഷോറൂം ഉദ്ഘാടനം ചെയ്തു
കേജീസ് ജ്വല്ലറിയുടെ തൊടുപുഴ ഷോറൂം ഉദ്ഘാടനം ചെയ്തു
Friday, August 22, 2014 12:34 AM IST
തൊടുപുഴ: കേജീസ് ജ്വല്ലറിയുടെ തൊടുപുഴ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. തൊടുപുഴ ധന്വന്തരി ജംഗ്ഷനിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. അഡ്വ. ജോയ്സ് ജോര്‍ജ് എംപി, എംഎല്‍എമാരായ റോഷി അഗസ്റിന്‍, ഇ.എസ്. ബിജിമോള്‍, റോയ് കെ. പൌലോസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം ഹാരിദ്, ടി.ജെ ജോസഫ്, സ്വാമി അയ്യപ്പദാസ്, മുനിസിപ്പല്‍ കൌണ്‍സിലര്‍മാര്‍, സിനിമാതാരങ്ങളായ അമല പോള്‍, ഭാമ, ടിവി അവതാരക ജുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേജീസിന്റെ നാലാമതു ഷോറൂമാണ് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗോള്‍ഡ്, ഡയമണ്ട്, സില്‍വര്‍ തുടങ്ങിയ ആഭരണങ്ങള്‍ കേജീസില്‍ ലഭ്യമാണ്. ആന്റിക് ആഭരണങ്ങള്‍, സ്പെഷല്‍ വെഡിംഗ് കളക്ഷന്‍, സിംഗപ്പൂര്‍ ടര്‍ക്കിഷ് ആഭരണങ്ങള്‍, മോഡേണ്‍ ആന്‍ഡ് ലൈറ്റ് വെയ്റ്റ് ഡിസൈനുകള്‍, കിഡ്സ് കളക്ഷന്‍ തുടങ്ങിയവയ്ക്കു ഷോറൂമില്‍ പ്രത്യേക വിഭാഗം സജ്ജമാക്കിയിരിക്കുന്നു. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലാണ് കേജീസിനു മറ്റ് ഷോറൂമുകള്‍ ഉള്ളത്.


കേജീസ് ജ്വല്ലറിയുടെ തൊടുപുഴ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സന്നിഹിതരായവരില്‍നിന്നു നടത്തിയ നറുക്കെടുപ്പില്‍ ആലക്കോട് സ്വദേശിയായ പൊന്നൂസ് ജസ്റിന്‍ സമ്മാനാര്‍ഹനായി. സമ്മാനമായ അഞ്ചു പവന്‍ സ്വര്‍ണം മാനേജിംഗ് പാര്‍ട്ണര്‍ സാജന്‍ ജോര്‍ജും അമല പോളും ചേര്‍ന്നു സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.