മമ്മൂട്ടിയെ 25നു ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കും
മമ്മൂട്ടിയെ 25നു ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കും
Friday, August 22, 2014 12:42 AM IST
കൊച്ചി: ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ 25നു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. മറൈന്‍ഡ്രൈവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്സൈസ് മന്ത്രി കെ. ബാബു, വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണു പ്രഖ്യാപനം.

ജില്ലയില്‍നിന്നുള്ള എംപിമാര്‍, എംഎല്‍എംമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.


രാവിലെ 11നു മറൈന്‍ഡ്രൈവില്‍ പദ്ധതിയോടനുബന്ധിച്ചുള്ള പരിപാടികള്‍ തുടങ്ങും. പ്രഖ്യാപനത്തെ തുടര്‍ന്ന് കൊച്ചി റിഫൈനറി സ്കൂളിലെ 300 കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക ഷോ ഉണ്ടായിരിക്കും. ഇതിനു മുന്നോടിയായി നടത്തുന്ന വിദ്യാര്‍ഥികളുടെ റാലിയില്‍ മികച്ച നിലയില്‍ പങ്കെടുക്കുന്ന സ്കൂളുകള്‍ക്കു യഥാക്രമം 5001, 3001, 1001 വീതമുള്ള സമ്മാനങ്ങള്‍ മമ്മൂട്ടി വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.