തീരദേശ പരിപാലന നിയമം: കേന്ദ്രസംഘം ഇന്നു കേരളത്തിലെത്തും
Friday, August 22, 2014 12:42 AM IST
തിരുവനന്തപുരം: തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച പരാതികളെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള ഏഴംഗ വിദഗ്ധ സംഘം ഇന്നു കേരളത്തിലെത്തും.

നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നു കേരളത്തിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. കേരള നിയമസഭയും ഇതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. കേന്ദ്രമന്ത്രിമാരുമായി താന്‍ ഡല്‍ഹിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.


ഫിഷറീസ്, വ്യവസായം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പുകള്‍ അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദമായി അറിയിക്കും.

ചീഫ് സെക്രട്ടറി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്ര സംഘത്തിനു മുമ്പാകെ സമര്‍പ്പിക്കാനുള്ള നിവേദനത്തിനു രൂപം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.