ബ്രദര്‍ ജോസഫ് ആന്റണി സിഎസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ബ്രദര്‍ ജോസഫ് ആന്റണി സിഎസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Friday, August 22, 2014 12:56 AM IST
അങ്കമാലി: കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് തെരേ സ് (സിഎസ്ടി ബ്രദേഴ്സ്) സന്യാസ സമൂഹ ത്തിന്റെ സേക്രഡ് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ബ്രദര്‍ ജോസഫ് ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. 34 വര്‍ഷത്തോളം മൂക്കന്നൂര്‍ ബാലനഗര്‍ ടെക്നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍, ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. ചങ്ങനാശേരി തായങ്കരി ഇടവക പത്തില്‍ച്ചിറ അന്തോണി- മേരി ദമ്പതികളുടെ മകനാണ്. എറണാകുളം തൃക്കാക്കരയാണു സേക്രഡ് ഹാര്‍ട്ട് പ്രോവിന്‍സിന്റെ ആസ്ഥാനം. ബ്രദര്‍ തോമസ് തെക്കേതൊട്ടി (അസിസ്റന്റ് പ്രൊവിന്‍ഷ്യല്‍), ബ്രദര്‍ ജോസഫ് പുതിയേടം, ബ്രദര്‍ ആന്റണി കളത്തില്‍, ബ്രദര്‍ സാവിയോ അറയ്ക്കല്‍ എന്നിവരെ കൌണ്‍സിലര്‍മാരായി തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.