വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ തിരുനാള്‍ 29ന്
Friday, August 22, 2014 12:58 AM IST
ഒല്ലൂര്‍: വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ എട്ടാം തിരുനാള്‍ 29നു സെന്റ് മേരീസ് മഠം ചാപ്പലില്‍ ആഘോഷിക്കും.

തിരുനാള്‍ദിവസം വരെ വൈകീട്ട് അഞ്ചിനു ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. 29നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍കുര്‍ബാനയ്ക്ക് സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി, ഫാ. വാള്‍ട്ടര്‍ തലേപ്പിള്ളി എന്നിവര്‍ കാര്‍മികത്വം നല്‍കും. ദിവ്യബലിക്കുശേഷം മേരിമാത പള്ളിയിലേക്ക് പ്രദക്ഷിണം. തുടര്‍ന്നു മഠം ഹൈസ്കൂളില്‍ നേര്‍ച്ചഭക്ഷണം.

നവംബര്‍ 23നു വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷം. തിരുനാള്‍ദിവസം അമ്പതിനായിരത്തോളം വിശ്വാസികള്‍ക്കു ഭക്ഷണം ഒരുക്കുമെന്നു പത്രസമ്മേളനത്തില്‍ വൈസ് പോസ്റുലേററര്‍ സിസ്റര്‍ ക്ളിയോപാട്ര, സിസ്റര്‍ റാണി ജോര്‍ജ്, താജ് ആന്റണി, ഡേവീസ് കൊള്ളന്നൂര്‍ എന്നിവര്‍ അറിയിച്ചു.


എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയങ്കണത്തില്‍ ജനുവരി പത്തിനു വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.