ഫാ. ജോര്‍ജ് മാത്യു കരൂരിനു ദേശീയ അധ്യാപക അവാര്‍ഡ്
ഫാ. ജോര്‍ജ് മാത്യു കരൂരിനു ദേശീയ അധ്യാപക അവാര്‍ഡ്
Friday, August 22, 2014 12:59 AM IST
തിരുവനന്തപുരം: ദേശീയ അധ്യാപക അവാര്‍ഡിനു നാലാഞ്ചിറ സര്‍വോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് മാത്യു കരൂര്‍ അര്‍ഹനായി. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും.

1986 മുതല്‍ അധ്യാപന രംഗത്തുള്ള ഫാ. ജോര്‍ജ് മാത്യു കരൂര്‍ 2009-ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 2002 മുതല്‍ 2011 വരെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലെ പ്രിന്‍സിപ്പലായിയിരുന്നു. കുണ്ടറ അസീസി അറ്റോണ്‍മെന്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, ഗവ. എയ്ഡഡ് സ്കൂള്‍സ് ഇന്‍ ഏഷ്യ, അധ്യാപക റിസോഴ്സ് പേഴ്സണ്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള റീജണ്‍ എക്സിക്യൂട്ടീവ് അംഗം, ഐസിഎസ്ഇ അസോസിയേഷന്‍ കേരള ഘടകം എക്സിക്യൂട്ടീവ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


ചരിത്രത്തിലും രാഷ്ട്രതന്ത്ര ശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദവും ബിഎഡും നേടിയ ഫാ. ജോര്‍ജ് മാത്യു കരൂര്‍ ദീപിക ബാലസഖ്യത്തിന്റെ 2010 ലെ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.