സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഓണത്തിനു മുമ്പു നല്‍കും
Friday, August 22, 2014 1:00 AM IST
തിരുവനന്തപുരം: എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും കുടിശിക സഹിതം ഓണത്തിനു മുമ്പു കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

അടുത്തയാഴ്ചയോടെ പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് ലഭ്യമാക്കും. ഇതിനായി 700 കോടി രൂപ വേണ്ടി വരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞവര്‍ഷം ഓണത്തിനു മുമ്പു യഥാസമയം തുക ലഭ്യമാക്കിയെങ്കിലും പല പഞ്ചായത്തുകളും പെന്‍ഷന്‍ വിതരണം ചെയ്തത് ഓണത്തിനു ശേഷമായിരുന്നു. സര്‍ക്കാര്‍ ഇതു വളരെ ഗൌരവത്തോടെയാണു കാണുന്നത്. ധനകാര്യ സെക്രട്ടറി വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി ആവശ്യമായ ഫണ്ടു വകയിരുത്തണമെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.


ഓണക്കാലത്തെ വിപണി ഇടപെടലിനായി സിവില്‍ സപ്ളൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിക്കും.

ഹോര്‍ട്ടികോര്‍പിനും കണ്‍സ്യൂമര്‍ഫെഡിനും കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ തുക നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.