അങ്കമാലി ഡിസ്റില്‍ മെഗാ ജോബ് ഫെയര്‍ നാളെ
Friday, August 22, 2014 1:00 AM IST
അങ്കമാലി: അങ്കമാലി ഡിപോള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍(ഡിസ്റ്) മെഗാ ജോബ് ഫെയര്‍ നാളെ നടക്കും. റെഡ് ഹാറ്റ് ഇന്ത്യയും ഐപിഎസ്ആറും ദീപികയുമായി ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. പതിനഞ്ചില്‍പരം പ്രമുഖ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും. ഡിഗ്രി, ഡിപ്ളോമ, പിജി കോഴ്സുകള്‍ പഠിച്ചിറങ്ങിയവര്‍ക്കു മികച്ച തൊഴില്‍ നേടിയെടുക്കാനുള്ള സുവര്‍ണാവസരമാണു ജോബ്ഫെയര്‍ ഒരുക്കുന്നത്. രാവിലെ പത്തു മുതല്‍ നാലു വരെയാണു സമയം. ജോബ് ഫെയറിനോടനുബന്ധിച്ചു ക്ളൌഡ് കംപ്യൂട്ടിംഗ്, ലിനക്സിലെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ റെഡ് ഹാറ്റ് ലിനക്സിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാര്‍ ഇന്നു നടക്കും. ഡിസ്റില്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചുവരുന്ന ജോബ്ഫെയര്‍ വഴി നിരവധി ഉദ്യോഗാര്‍ഥികള്‍ക്കു മികച്ച തൊഴില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്െടന്നു പ്രിന്‍സിപ്പല്‍ റവ .ഡോ. ജയിംസ് ചേലപ്പുറത്ത് അറിയിച്ചു. രജിസ്ട്രേഷന്‍ സൌജന്യം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. ഫോണ്‍: 9446922478. വെബ്സൈറ്റ്- ംംം.രമൃലലൃറലലുശസമ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.