ഇടുക്കിയില്‍ മഴ ലഭിച്ചില്ല
Friday, August 22, 2014 12:07 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ ലഭിച്ചില്ല. 2360.48 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 54.75 ശതമാനം വെള്ളമാണിപ്പോഴുള്ളത്.

മുന്‍ദിവസത്തേക്കാള്‍ 0.22 അടി വെള്ളമാണിന്നലെ വര്‍ധിച്ചത്. മൂലമറ്റത്ത് ഇന്നലെ 5.885 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 36.44 അടി വെള്ളം കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.