ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടാത്ത മദ്യനിരോധനം അപഹാസ്യം: വി. മുരളീധരന്‍
ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടാത്ത മദ്യനിരോധനം അപഹാസ്യം: വി. മുരളീധരന്‍
Friday, August 22, 2014 12:12 AM IST
തിരുവനന്തപുരം: കേരളത്തില്‍ 75 ശതമാനം മദ്യവില്പന നടത്തുന്ന ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാതെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കും എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ തീരുമാനം അപഹാസ്യമാണന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

സമ്പൂര്‍ണ മദ്യനിരോധനമാണു സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ബിവറേജസ് ഔട്ട്ലെറ്റുകളാണ് ആദ്യം അടയ്ക്കേണ്ടത്. യാതൊരു രാഷ്ട്രീയ സമ്മര്‍ദവും കൂടാതെ സര്‍ക്കാരിനു ബിവറേജസ് ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നിരിക്കെ ഒളിച്ചുകളി നടത്തുന്നതു സ്വകാര്യ ബാറുകള്‍ക്കു കോടതിയില്‍ ഗുണകരമാകും. കേരള സമൂഹത്തിന്റെ ഒന്നടങ്കമുള്ള ആവശ്യമായ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്നുള്ള ആവശ്യത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോക്കം പോകുന്നത് അപഹാസ്യമാണനും വി.മുരളീധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.