മദ്യനിയന്ത്രണം: ബോധവത്കരണത്തിനും പുനരധിവാസത്തിനും അടുത്ത ബജറ്റില്‍ പ്രത്യേക പദ്ധതിയെന്നു ധനമന്ത്രി
മദ്യനിയന്ത്രണം: ബോധവത്കരണത്തിനും പുനരധിവാസത്തിനും അടുത്ത ബജറ്റില്‍ പ്രത്യേക പദ്ധതിയെന്നു ധനമന്ത്രി
Friday, August 22, 2014 12:14 AM IST
തിരുവനന്തപുരം: മദ്യനിയന്ത്രണം കൊണ്ടുണ്ടാകുന്ന വരുമാനനഷ്ടം നഷ്ടമായി കാണുന്നില്ലെന്നും സാമൂഹികനന്മയാണ് പ്രധാനമെന്നും ധനമന്ത്രി കെ.എം. മാണി. മദ്യവിപത്ത് ഇല്ലാതാക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന വരുമാന സ്രോതസിലുണ്ടാകുന്ന കുറവു പരിഹരിക്കാന്‍ മറ്റു വഴികള്‍ തേടും. യുഡിഎഫ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ തീരുമാനമെടുത്തതു ശുഭകരമാണ്.


മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണത്തിനും മദ്യനിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനും അടുത്ത ബജറ്റില്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതിനു സഹായകമാണു തീരുമാനമെന്നും മന്ത്രി മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.